Sun, 6 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Welfare Schemes

മ​ന്ത്രി​മാ​രു​ടെ റി​പ്പോ​ർ​ട്ട് കാ​ർ​ഡ് പ​രി​ശോ​ധി​ക്കു​ന്നു; പ്ര​ധാ​ന​മ​ന്ത്രി ഉ​ന്ന​ത​ത​ല യോ​ഗം വി​ളി​ച്ചു

ന്യൂ​ഡ​ൽ​ഹി: വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​വും പ്ര​ധാ​ന ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി​യും വി​ല​യി​രു​ത്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത​ത​ല യോ​ഗം ചേ​രും. മ​ന്ത്രാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​ങ്ങ​ൾ, പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യ​പ്രാ​പ്തി, ജ​ന​ങ്ങ​ളി​ലു​ണ്ടാ​ക്കി​യ സ്വാ​ധീ​നം എ​ന്നി​വ യോ​ഗ​ത്തി​ൽ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കും.

വി​ദ്യാ​ഭ്യാ​സം, സാ​മൂ​ഹി​ക​നീ​തി, ആ​രോ​ഗ്യം, ന​ഗ​ര​വി​ക​സ​നം, കൃ​ഷി തു​ട​ങ്ങി​യ സു​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന പു​രോ​ഗ​തി​യാണ് പ്ര​ധാ​ന​മാ​യും വി​ല​യി​രു​ത്തുന്നത്. ഓ​രോ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ക്കു​ന്ന​തി​നൊ​പ്പം മ​ന്ത്രി​മാ​രു​ടെ പ്ര​ക​ട​ന​വും യോ​ഗ​ത്തി​ൽ അ​വ​ലോ​ക​നം ചെ​യ്യും. സ​ഹ​മ​ന്ത്രി​മാ​രെ​യും സ്വ​ത​ന്ത്ര ചു​മ​ത​ല​യു​ള്ള സ​ഹ​മ​ന്ത്രി​മാ​രെ​യും യോ​ഗ​ത്തി​ലേ​ക്ക് ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

പ്ര​ധാ​ന​മ​ന്ത്രി ജ​ൻ​ധ​ൻ യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി ഉ​ജ്ജ്വ​ല യോ​ജ​ന, പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന, ആ​യു​ഷ്മാ​ൻ ഭാ​ര​ത്, പ്ര​ധാ​ന​മ​ന്ത്രി കി​സാ​ൻ, ജ​ൽ​ജീ​വ​ൻ മി​ഷ​ൻ, സ്വ​ച്ഛ് ഭാ​ര​ത് തു​ട​ങ്ങി​യ പ്ര​ധാ​ന പ​ദ്ധ​തി​ക​ളു​ടെ ത​ൽ​സ്ഥി​തി​യും യോ​ഗം വി​ല​യി​രു​ത്തും. പ​ദ്ധ​തി​ക​ളു​ടെ ല​ക്ഷ്യ​ങ്ങ​ൾ എ​ത്ര​ത്തോ​ളം കൈ​വ​രി​ച്ചു​വെ​ന്നും വെ​ല്ലു​വി​ളി​ക​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്നും പ​രി​ശോ​ധി​ക്കും.

സ​ർ​ക്കാ​ർ ന​ൽ​കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ർ​ഹ​രാ​യ​വ​രി​ലേ​ക്ക് അ​ഴി​മ​തി​യി​ല്ലാ​തെ​യും കാ​ര്യ​ക്ഷ​മ​മാ​യും എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​ണ് പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​തെ​ന്ന് കേന്ദ്രസർക്കാർ വൃ​ത്ത​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ട്ടു. പ​ദ്ധ​തി പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങാ​തെ അ​വ​യു​ടെ കൃ​ത്യ​മാ​യ നി​ർ​വ​ഹ​ണ​വും ജ​ന​ജീ​വി​ത​ത്തി​ലു​ണ്ടാ​ക്കു​ന്ന മാ​റ്റ​വും വി​ല​യി​രു​ത്ത​ണ​മെ​ന്ന സ​ന്ദേ​ശ​മാ​ണ് യോ​ഗ​ത്തി​ലൂ​ടെ ന​ൽ​കു​ന്ന​ത്.

Latest News

Corehub Up